എഡിറ്റര്‍
എഡിറ്റര്‍
ഇങ്ങനെയൊരു മന്ത്രിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഗണ്‍മാനെയും ഡ്രൈവറെയും ഒപ്പമിരുത്തി ഭക്ഷണം വിളമ്പിക്കൊടുക്കുന്ന കെ.ടി ജലീല്‍
എഡിറ്റര്‍
Thursday 11th May 2017 10:20am

തിരുവനന്തപുരം: ഗണ്‍മാന്റേയും ഡ്രൈവറുടെയും കൂടെയിരുന്ന് ഊണു കഴിക്കുന്ന മന്ത്രിയുടെ ചിത്രം തീര്‍ച്ചയായും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും. അതെ അങ്ങനെയിലും ചില മന്ത്രിമാരുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അങ്ങനെയുള്ള ആളാണ്. സ്വന്തം ഡ്രൈവറെയും ഗണ്‍മാനെയും ഒപ്പമിരുത്തി അവര്‍ക്ക് വിളമ്പിക്കൊടുത്തശേഷം അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന മന്ത്രി.

കെ.ടി ജലീലിന്റെ വീട്ടില്‍ കണ്ട ഈ കാഴ്ച മാധ്യമപ്രവര്‍ത്തകനായ മഹേഷ് ഗുപ്തനാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

കെ.ടി ജലീല്‍ ആവശ്യപ്പെട്ടതു പ്രകാരം ഔദ്യോഗിക ആവശ്യത്തിനായി അദ്ദേഹത്തിന്റെ വീടായ ‘ഗംഗ’യില്‍ ചെന്നപ്പോഴാണ് തനിക്ക് ഈ അപൂര്‍വ്വ കാഴ്ച കാണാനായതെന്നാണ് മഹേഷ് പറയുന്നത്.

”ഗംഗ’യില്‍ ചെന്നപ്പോള്‍ സഭാസമ്മേളനത്തിന്റെ ഇടവേളയിലെ തിരക്ക്. ഊണുകഴിച്ചുകൊണ്ടു സംസാരിക്കാമെന്നായി ജലീല്‍ സാഹിബ്. മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഫ്രാന്‍സിസ് സാറും കൂടെയുണ്ടായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി ഊണു കഴിക്കാനിരുന്നപ്പോഴാണ് ഈ കാഴ്ച. മന്ത്രിയ്‌ക്കൊപ്പമിരുന്ന് ഊണുകഴിക്കുന്നത് അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ മുനീര്‍. ഇടതുവശത്ത് ഗണ്‍മാന്‍ പ്രജീഷ്. കൂടെ ഞങ്ങളും. മന്ത്രി തന്നെ ഗണ്‍മാനും ഡ്രൈവര്‍ക്കുമൊക്കെ വിളമ്പിക്കൊടുക്കുന്നു. വിഭവങ്ങള്‍ കുറവാണെങ്കിലും അവരെ അതു കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ‘ മഹേഷ് പറയുന്നു.


Also Read: ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


‘ഒരുപാട് മന്ത്രിമാരേയും അവരുടെ ഡ്രൈവര്‍മാരേയും നേരില്‍ കണ്ടിട്ടുള്ളതുകൊണ്ട് ഈ കാഴ്ചയ്ക്ക് ഒരു സെല്യൂട്ട്’ എന്നു പറഞ്ഞുകൊണ്ടാണ് മഹേഷ് ഈ ചിത്രം പങ്കുവെച്ചത്.

Advertisement