തിരുവനന്തപുരം: ബി.ജെ.പിയും ആര്‍.എസ്.എസുമായി നടത്തുന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരെ ആക്രോശിച്ച പിണറായി വിജയന്റെ നടപടിയെക്കാള്‍ അത് എതിര്‍ക്കാത്തതാണ് പ്രശ്‌നമെന്ന് കെ.സുരേന്ദ്രന്‍

Subscribe Us:

ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണ്. പുറത്തിറങ്ങി നിന്ന് പലരും അടക്കം പറയുന്നത് കേട്ടിരുന്നു.

അടിയന്തരാവസ്ഥകാലത്തെ ഇന്ദിരാഗാന്ധിയുടെ നടപടികള്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ നടപടിയുമായാണ് ഇന്നത്തെ സംഭവത്തെ സുരേന്ദ്രന്‍ താരതമ്യം ചെയ്തത്
വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ ഇതിനോടകം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കൂടി തിരിച്ചുകൊടുക്കുമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.