എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞാലിക്കുട്ടിയുടേത് ചാനലുകളില്‍ കാണിക്കാന്‍ പറ്റാത്ത തമാശകള്‍: കെ.എസ്.യു
എഡിറ്റര്‍
Tuesday 26th June 2012 4:28pm

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച നടപടിയെ പരിഹസിച്ച വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ മറുപടിയുമായി കെ.എസ്.യു രംഗത്ത്. കുഞ്ഞാലിക്കുട്ടി ഒപ്പിച്ച തമാശകള്‍ പുറത്തുപറയാനാവാത്തതാണെന്ന് പറഞ്ഞാണ് കെ.എസ്.യു തിരിച്ചടിച്ചത്.

‘ അദ്ദേഹം പറഞ്ഞത് കെ.എസ്.യുക്കാര്‍ ചാനലുകളില്‍ മുഖം കാണിക്കാന്‍ വേണ്ടി തമാശ പറയുന്നുവെന്നാണ്. ഞങ്ങളൊക്കെ ചാനലുകളില്‍ മുഖം കാണിക്കാന്‍ പറ്റുന്ന തമാശമാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹം ഒപ്പിച്ചിട്ടുള്ള തമാശകള്‍ ചാനലുകളില്‍ മുഖം കാണിക്കാന്‍ പറ്റാത്തവയാണെന്നുമാത്രമേ പറയാനുള്ളൂ’ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ വ്യവസായ മാഫിയയാക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്നും കെ.എസ്.യു മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ മേഖലയിലെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജോയ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച കെ.എസ്.യു നടപടി  ടി.വി ചാനലില്‍ മുഖം കാണിക്കാനുള്ള തമാശയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.എസ്.യു.

വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്നുമായിരുന്നു അബ്ദുറബ്ബിനെ വിമര്‍ശിച്ച് കെ.എസ്.യു പറഞ്ഞത്.

Advertisement