തിരുവനന്തപുരം: മെഡിക്കല്‍ പി.ജി ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് പേടിച്ചോടി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിനു മുന്നിലാണ് ഫഹദ് ഫാസില്‍ ചിത്രം ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’യെ അനുസ്മരിപ്പിക്കുന്ന സംഭവമുണ്ടായത്.


Also Read: സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവച്ചു


തങ്ങളെ പിടിക്കാന്‍ വരുന്ന പൊലീസ് വാഹനത്തിന്റെ ശബ്ദമാണ് എന്ന് കരുതിയാണ് ഇവര്‍ ഓടിയത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ അകമ്പടി വാഹനത്തിന്റെ ശബ്ദമായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ കേട്ടത്. മുന്‍പ് കോഴിക്കോട്ട് വച്ച് ലാത്തിച്ചാര്‍ജ്ജ് നടന്നപ്പോള്‍ ഓടിയ എം.എസ്.എഫ് നേതാവ് ഷറഫുദ്ധീന്‍ തങ്ങളെ കെ.എസ്.യുക്കാര്‍ തോല്‍പ്പിച്ചുവെന്നാണ് പൊതുവേ പറയുന്നത്.

എന്നാല്‍ കരിങ്കൊടി കാണിക്കുക എന്ന ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഓടിയതെന്നും ലാത്തിച്ചാര്‍ജ്ജും മറ്റും ഒഴിവാക്കിയതിലൂടെ ഒരു ഹര്‍ത്താലില്‍ നിന്ന് നാടിനെ രക്ഷിച്ചെന്നുമെല്ലാം പറഞ്ഞ് പ്രതിരോധിക്കുന്ന കെ.എസ്.യു അനുകൂലികളും ഉണ്ട്. കെ.എസ്.യുക്കാര്‍ക്ക് തല്ലു പേടിയാണെന്നും എസ്.എഫ്.ഐക്കാരെ പോലെ ക്രിമിനലുകള്‍ അല്ലെന്നും അതൊരു കുറ്റമാണോയെന്നും ചോദിക്കുന്നവരും ഉണ്ട്.

മീഡിയ വണ്ണാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മീഡിയ വണ്‍ തയ്യാറാക്കിയ രസകരമായ വീഡിയോ സ്‌റ്റോറി കാണാം: