Categories

മൂന്നുതവണയിലേറെ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്: കെ.എസ്.യു

കോഴിക്കോട്: മൂന്നുതവണയിലേറെ മല്‍സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രസിഡന്റുമാര്‍ക്ക് മാത്രം സീറ്റുനല്‍കിയാല്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയെന്ന് പറയാനാകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

ജോസഫ്-മാണി ലയനം സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും കെ.എസ്.യു പറഞ്ഞു. തൊടുപുഴയില്‍ പി.ജെ ജോസഫ് മല്‍സരിക്കുന്നതിനെക്കുറിച്ചുള്ള കെ.എസ്.യുവിന്റെ അഭിപ്രായം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.