എഡിറ്റര്‍
എഡിറ്റര്‍
ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ദേഹത്ത് കരി അഭിഷേകം: കെ.എസ്.യു നേതാവിനെ സസ്‌പെന്റ് ചെയ്തു
എഡിറ്റര്‍
Tuesday 5th February 2013 5:04pm

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ദേഹത്ത് കരി അഭിഷേകം നടത്തി.

ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഓഫീസിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരാണ് ഓഫീസറുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചത്.

Ads By Google

ആദ്യം ഡയറക്ടറെ ഉപരോധിച്ച പ്രവര്‍ത്തകര്‍ ഓഫീസര്‍ക്ക് മുന്നില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്നതിനിടെ് കയ്യില്‍ കരുതിയ കരി ഓയില്‍ ഓഫീസറുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

ഇതിനിടെ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ച ജീവനക്കാരെ ഇവര്‍ പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിനെതിരെ നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

പ്രാകൃതമായ നടപടിയാണെന്നും ഇത്തരം നടപടികള്‍ കെ.എസ്.യുവിന്റെ രീതിയല്ലെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സിപ്പി നൂറുദ്ദീനെ സസ്പന്റ് ചെയ്തു.

Advertisement