എഡിറ്റര്‍
എഡിറ്റര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പത്തനംതിട്ടയില്‍ കയറ്റില്ലെന്ന് കെ.എസ്.യു
എഡിറ്റര്‍
Monday 18th November 2013 1:19pm

ksu,thiruvanchoor

പത്തനംതിട്ട: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പത്തനംതിട്ടയില്‍ കയറ്റില്ലെന്ന് കെ.എസ്.യു. പത്തനംതിട്ടയില്‍ രണ്ട് ദിവസമായി നടക്കുന്ന ജില്ലാ ക്യാമ്പിലാണ് തിരുവഞ്ചൂരിനെതിരായ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

കെ.എസ്.യു പ്രവര്‍ത്തകരെ തിരുവഞ്ചൂര്‍ അവജ്ഞയോടെയാണ് കാണുന്നതെന്നും അദ്ദേഹം വന്ന വഴി മറക്കരുതെന്നും കെ.എസ്.യു ക്യാമ്പ് ഓര്‍മ്മിച്ചു. തിരുവഞ്ചൂരിനെ മാറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

നേരത്തേ കൊല്ലത്ത് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ തിരുവഞ്ചൂരിന്റെ പേരില്‍  പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നിട്ടുണ്ടായിരുന്നു.

തിരുവഞ്ചൂരിനെതിരെ പ്രമേയം പാസ്സാക്കണമെന്ന ഒരു കൂട്ടം പ്രവര്‍ത്തകരുടെ ആവശ്യമാണ് അന്ന് ബഹളത്തിന് കാരണമായത്.

കെ.എസ്.യുവിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് സംഘടനയുടെ മുന്‍ സാരഥിയും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ഷണിക്കാതിരുന്നതും ഏറെ വിവാദമായിരുന്നു.

കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ നിന്ന് തിരുവഞ്ചൂരിനെ ബഹിഷ്‌കരിക്കുന്ന നടപടിയുണ്ടായത്.

Advertisement