കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരം അക്രമാസക്തമായി. പോലീസ് സമരക്കാരെ നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക, പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരക്കാര്‍ വൈസ് ചാന്‍സലറുടെ ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. പരീക്ഷാഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കാമെന്ന വൈസ് ചാന്‍സലറുടെ ഉറപ്പിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി.