തിരുവനന്തപുരം: കെ എസ് ടി പി പദ്ധതി സംസ്ഥാന ഖജനാവിന് 738 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് നിയമസഭ എസ്റ്റിമേറ്റ് കമ്മറ്റി കണ്ടെത്തി. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ സാങ്കേതിക സമിതി രൂപീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന്റെ 30ശതമാനമെങ്കിലും ഏറ്റെടുത്തശേഷമേ ടെന്‍ഡര്‍ വിളിക്കാവൂ എന്ന വ്യവസ്ഥ പാലിക്കാഞ്ഞതാണ് വന്‍ നഷ്ടത്തിന് കാരണമായത്. ലോകബാങ്കില്‍ നിന്നും കടമെടുത്ത് ആരംഭിച്ച വായ്പയുടെ വ്യവസ്ഥകളില്‍ പലതും പാലിച്ചില്ലെന്നും എസ്റ്റിമേറ്റ് കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരംകാര്യങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.