Administrator
Administrator
കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലിടിച്ച് 30 പേര്‍ക്ക് പരുക്ക്
Administrator
Wednesday 9th March 2011 9:50am

അരൂര്‍: ദേശീയപാതയില്‍ അരൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലിടിച്ച് 30പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ചത്.

ബസ്സിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയും ലോറിയിലിടിക്കുകയുമായിരുന്നു. ലോറിയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Advertisement