എഡിറ്റര്‍
എഡിറ്റര്‍
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കും
എഡിറ്റര്‍
Thursday 2nd February 2017 8:54am

KSRTC
തിരുവനന്തപുരം : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നു രാത്രി മുതല്‍ പണിമുടക്കും. വ്യാഴാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് നയിച്ചത്. കഴിഞ്ഞമാസം ശമ്പളം വൈകിയതിനെ തുടര്‍ന്ന് സി.പി.ഐ.എം. സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ അടുത്തമാസം മുതല്‍ ശമ്പളം കൃത്യമായി നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.


Also Read:മുരളി ഔട്ട് മുരളി ഇന്‍ ; ലോ അക്കാദമിയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും നിരാഹാര പന്തലിലേക്ക് കെ.മുരളീധരനും 


കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫും, ബിഎസ്എഫിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കും. എഐടിയുസിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement