Categories

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പണിമുടക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരിലെ കോണ്‍ഗ്രസ്, എ ഐ ടി യു സി അനുകൂല സംഘടനകള്‍ ഇന്ന് അര്‍ധ രാത്രിമുതല്‍ പണിമുടക്കും. കുടിശിക വിതറണം ആവശ്യപ്പെട്ടാണ് സമരം. കുടിശ്ശികയുള്ള ഏഴ് ഡി എകളില്‍ മൂന്നെണ്ണം ഇപ്പോള്‍ നല്‍കുകയും ബാക്കിയുള്ള എന്ന് നല്‍കുമെന്നത് തീരുമാനിക്കുകയും വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എ ഐ ടി യു സി അനുകൂല സംഘടന ട്രാസ്‌പോര്‍ട്ട് എപ്ലോയീസ് യൂണിയന്‍ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി ഐ ടിയു അനുകൂല സംഘനടയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍നിന്ന് പിന്‍മാറിയിരുന്നു. രണ്ടു ഗഡു ഡിഎ ഉടന്‍ നല്‍കാമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേലാണ് സി ഐ ടി യു പിന്‍വാങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.