എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കാന്‍ ശുപാര്‍ശ
എഡിറ്റര്‍
Sunday 10th November 2013 10:53am

ksrtc

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. മൂന്ന് ഭാഗങ്ങളായി വിഭജിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ ആസ്ഥാനമാക്കി കെ.എസ്.ആര്‍.ടി.സിയെ സ്വയംഭരണാധികാരവും സ്വതന്ത്ര സ്വഭാവവുമുള്ള നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത് എന്നിങ്ങനെ മൂന്ന് കമ്പനികളായി വിഭജിക്കണം.

ആസൂത്രണ ബോര്‍ഡിന്റെ കരട് റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. എന്നാല്‍ ശുപാര്‍ശയെ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കെ.എസ.ആര്‍.ടി.സിക്ക് പുറമെ ജലഗതാഗത സംവിധാനവും മോണോ റെയിലും ഉള്‍പ്പെടുത്തി കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കണമെന്നാണ് ശുപാര്‍ശ.

സംസ്ഥാനത്തെ ഗതാഗതസംവിധനങ്ങളുടെ നിയന്ത്രണത്തിനായി സംസ്ഥാന ട്രാന്‍പോര്‍ട്ട് അതോറിറ്റി രൂപീകരിക്കണമെന്നും ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയെ കുറിച്ചോ ജനങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

Advertisement