തിരുവനന്തപുരം: പതിനൊന്ന് ശതമാനം ശമ്പള കുടിശ്ശിക ഈ മാസം നല്‍കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്‍മേല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഈമാസം അഞ്ചിന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു.

സി ഐ ടി യു അനുകൂല സംഘടന സമരത്തില്‍ നിന്ന് പിന്‍മാറിയതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സമരം സംബന്ധിച്ച് തീരുമാനം നാളെ കൈക്കൊള്ളുമെന്നാണ് പ്രതിപക്ഷ സംഘടനയായ ടി ഡി എഫ് അറിയിച്ചത്. എന്നാല്‍ അവരും സമരത്തില്‍ നിന്ന് പിന്നോട്ട് പോയതായാണ് അറിയുന്നത്. സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.

Subscribe Us: