എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടങ്ങി; നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Saturday 1st March 2014 6:48am

ksrtc

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എല്ലാ തൊഴിലാളി സംഘടനകളും സമരത്തെ പിന്തുണക്കുന്നുണ്ട്. സമരത്തെത്തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ടു.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാല്‍കൃത-അന്തസ്സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ഇന്ന് രാത്രി 12 വരെയാണ് സമരം.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ദിവസം സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ ജീവനക്കാര്‍ക്ക് യാതൊരുവിധ അവധിയും അനുവദിക്കുന്നതല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Advertisement