കൊച്ചി : സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കംപ്രഡ്‌സ് നാച്ചുറല്‍ ഗ്യാസിലേക്ക് മാറ്റുന്നു. രണ്ടായിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് പ്രകൃതിവാതക വിതരണത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെഭാഗമായാണ് ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറുന്നത്. ഇതിന്റെ ഭാഗമായുള്ള സി.എന്‍.ജി സ്റ്റേഷനുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ആറായിരം ബസുകളാണ് ഉള്ളത്. ഇവ സി.എന്‍.ജി ആക്കി മാറ്റാനുള്ള പദ്ധതിയിലാണ് കോര്‍പ്പറേഷന്‍.

കേരളസംസ്ഥാന വ്യവസായ വിതരണ കോര്‍പ്പറേഷന്‍ നോയിഡയിലെ ഗെയിലുമായി ചേര്‍ന്ന് രൂപവത്ക്കരിച്ച കേരള ഗെയില്‍ ഗാസ് ലിമിറ്റഡ് ആണ്  പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഒരുവര്‍ഷത്തിനുള്ളിത്തന്നെ കൊച്ചിയില്‍ നിന്നും പ്രകൃതിവാതകം ലഭ്യമാകുന്ന തരത്തിലുള്ളതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ സ്ഥാപിക്കുന്ന സി.എന്‍.ജി സ്റ്റേഷന്‍ പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
സി.എന്‍.ജിയിലേക്ക് മാറുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ഫഌറ്റ് ഓപ്പറേഷന്‍ പരിസ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം തന്നെ പ്രകൃതിവാതകരംഗത്തെ ടെക്‌നീഷ്യന്‍മാര്‍ക്ക് ഹൃസ്വകാല കോഴ്‌സുകള്‍ നല്‍കുന്ന കമ്പനി ഗ്യാസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് അങ്കമാലിയില്‍ സ്ഥാപിക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സി സ്ഥലം നല്‍കും.
ഇതോടൊപ്പം തന്നെ പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ച് നഗരവാതകവിതരണ പദ്ധതി, പ്രകൃതിവാതക കണ്ക്ടിവിറ്റി നല്‍കാനുള്ള സ്പര്‍ലൈന്‍ സ്ഥാപിക്കല്‍, വാതകാധിഷിടിതമായ പവര്‍പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും കെ.ജി.ജി.എല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

Subscribe Us: