എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് കെ.എസ്.ആര്‍.ടി.സി
എഡിറ്റര്‍
Tuesday 6th June 2017 1:15pm

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി. സൗജന്യയാത്ര അനുവദിക്കരുതെന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍ക്കുലര്‍.

കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണ്‍സഷന്‍ കാര്‍ഡുകളുടെ വില രണ്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി.യില്‍ വരുമാനം കുറഞ്ഞ ബസുകളില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ജൂണ്‍ 15 മുതലാണ് ഇത് നടപ്പാക്കുക.


Dont Miss ടാറ്റ, ഹാരിസണ്‍ തോട്ടം ഏറ്റെടുക്കല്‍; രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തള്ളി 


7000-ത്തിനും 10,000-ത്തിനും ഇടയ്ക്ക് പ്രതിദിനവരുമാനമുള്ള ബസുകള്‍ക്കാണ് പുതിയ ക്രമീകരണം ബാധകമാകുന്നത്. ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിന് ഇനി മണിക്കൂര്‍ അടിസ്ഥാനമാക്കിയാകും ഡ്യൂട്ടി. ആറരമണിക്കൂറാണ് ഒരു ഡ്യൂട്ടി. അധികസമയം ജോലിചെയ്യുന്നതിന് മണിക്കൂര്‍വേതനം ലഭിക്കും.

7000-ത്തില്‍ത്താഴെ ദിവസവരുമാനമുള്ള ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയും 10,000-നുതാഴെ വരുമാനമുള്ളവയില്‍ ഒന്നരഡ്യൂട്ടിയും ജീവനക്കാര്‍ക്ക് നല്‍കും. 10,000-ത്തിനുമേല്‍ വരുമാനമുള്ള സര്‍വീസുകളെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. സ്‌കൂള്‍ തുറക്കുന്ന ദിവസമായതിനാല്‍ മാറ്റം വരുത്തുകയായിരുന്നു.

Advertisement