തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച വിജയം. കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ ഇന്നലെ ആരംഭിച്ച സമരം ഇതോടെ പിന്‍വലിച്ചു.

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടികള്‍ ഉണ്ടാകില്ല. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായിട്ടായിരിക്കും ഓരോ ദിവസത്തേയും ഡ്യൂട്ടി.


Also Read: ‘ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റം’; പൊലീസുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്


രാത്രിയില്‍ ജീവനക്കാര്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ആവശ്യമായതിനാല്‍ ഒരു ശതമാനം ജീവനക്കാരെ ആവശ്യമനുസരിച്ച് വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള ഡ്യൂട്ടിയ്ക്കും നിയോഗിക്കും. ജീവനക്കാരെ കൊണ്ട് അമിതമായി ജോലി ചെയ്യിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസം തുടര്‍ച്ചയായി ജോലിചെയ്യുന്നവര്‍ക്ക് അടുത്ത ദിവസം ഓഫ് ലഭിക്കും. 48 മണിക്കൂറില്‍ കൂടുതല്‍ ആരെ കൊണ്ടും ജോലി ചെയ്യിക്കില്ല. മെയിന്റനെന്‍സ് ജോലികളെല്ലാം രാത്രികാലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചുവെന്ന് ജീവനക്കാരും പറഞ്ഞു.