തിരുവനന്തപുരം: ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. സമരം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് കെ.എസ.്ആര്‍.ടി.സി എം.ഡി രാജമാണിക്യവും പറഞ്ഞു.

നേരത്തെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാരംഭിച്ച സമരം അവസാനിപ്പിക്കുന്നതായ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നും രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി അനുവദിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ചുനിന്നതോടെയാണ് സമരം തുടരാന്‍ തീരുമാനിച്ചത്.


Also read ബാഹുബലി ചിത്രീകരണം; കണ്ണവം വനമേഖലയില്‍ വരുത്തിയത് വന്‍ പരിസ്ഥിതി നാശം; പൂര്‍വ്വസ്ഥിതിയിലാകാന്‍ വേണ്ടത് എഴുപതിലധികം വര്‍ഷങ്ങള്‍ 


കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടര്‍ന്നാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ എം. ഡി പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.