തിരുവനന്തപുരം: ആനവണ്ടിയെ നഷ്ടത്തില്‍ നിന്ന് കര കയറ്റാന്‍ വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി രാജമാണിക്യവും ജീവനക്കാരും. ഇതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങി വെച്ചിട്ടുമുണ്ട്.

കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ മിന്നല്‍ പോലുള്ള നിരവധി ജനകീയ പദ്ധതികളും അദ്ദേഹം തുടങ്ങി. ആനവണ്ടി ആരാധകരുടെ ഹീറോ തന്നെയാണ് രാജമാണിക്യം,

ഇപ്പോഴിതാ ബ്രേക്ക് ഡൗണ്‍ ആയ ബസിന്റെ ടയര്‍ മാറ്റുവാന്‍ മെക്കാനിക്കല്‍ ജീവനക്കാരെ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നു.

കോര്‍പ്പറേഷന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ഈ വീഡിയേ ഇതിനോടകം വന്‍ഹിറ്റായി കഴിഞ്ഞു.

വീഡിയോ കാണാം