തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള ഇടത് പക്ഷ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

ബോണസും ലാഭവിഹിതവും കിട്ടാത്തതിനെതുടര്‍ന്നായിരുന്നു ഇടതു സംഘടനകള്‍ സമരത്തിലേക്കു പോകുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ബോണസ് വിതരണം ചെയ്തു. തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി സംഘടന ഭാരവാഹികള്‍ അറിയിച്ചത്