തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് കടമ്പാട്ടുകോണത്ത് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ച നാലു പേരും സ്ത്രീകളാണ്. തിരിച്ചറിഞ്ഞ മൂന്നുപേര്‍ പാരിപ്പിള്ളി സ്വദേശിനിയായ സുജാത, കൊല്ലം സ്വദേശികളായ സുലോചന, വിമല എന്നിവരാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ആറ്റിങ്ങല്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസും തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ചാറ്റല്‍ മഴയും സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്.

Subscribe Us:

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി വഹിക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.