ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു.

കുണ്ടറ കുഴിമതിക്കാട് സ്വദേശി കെ അജിതാണ് മരണപ്പെട്ടത്. പരിക്കേറ്റ നാലു പേരെ ധര്‍മപുരിയിലെ ആശുപത്രിയിലും സേലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊട്ടാരക്കരയില്‍ നിന്ന് ബാംഗലൂരിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസിനാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ചാണ് അപകടം നടന്നത്.