കൊച്ചി: കപ്പലുകള്‍ക്ക് ഇനി തുറമുഖത്തേക്ക് വരാതെ പുറം കടലില്‍ വെച്ചു തന്നെ ഇന്ധനം നിറക്കാം. ഇതിനു സൗകര്യമൊരുക്കുന്ന സംവിധാനമായ ഔട്ടര്‍ ബങ്കറിംഗ് കൊച്ചി പുറംകടലില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഈ ആഴ്ച മുതല്‍ തന്നെ ഔട്ടര്‍ ബങ്കറിംഗ് പ്രവര്‍ത്തിച്ചു തുടങ്ങും.

ഔട്ടര്‍ ബങ്കറിംഗ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ രാജ്യാന്തര കപ്പല്‍ പാതയിലൂടെ പോകുന്ന കപ്പലുകള്‍ക്കു തുറമുഖത്തേക്കു വരാതെ തന്നെ ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. നിലവില്‍ ദുബായ്, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഔട്ടര്‍ ബങ്കറിങ്ങിനു സൗകര്യമുള്ളത്.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.എന്‍.സി) ഭാരത് പെട്രോളിയം കോര്‍പറേഷനുമായി സഹകരിച്ചാണ് ഔട്ടര്‍ ബങ്കറിംഗ് സൗകര്യമൊരുക്കുന്നത്. കൊച്ചി തുറമുഖം രാജ്യാന്തര കപ്പല്‍ പാതയോട് തൊട്ടടുത്താണെന്ന അനുകൂല സാഹചര്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ആയിരം മെട്രിക് ടണ്‍ ഇന്ധനം സംഭരിക്കാന്‍ ശേഷിയുള്ള ബാര്‍ജാണ് ഔട്ടര്‍ ബങ്കറിങ്ങിന് ഉപയോഗിക്കുന്നത്.

Malayalam news

Kerala news in English