ശ്രീനഗര്‍:  പേമാരിയിലും വെള്ളപ്പൊക്കത്തിലും ലേയില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. കാണാതായവരുടെ എണ്ണം അഞ്ഞൂറോളം വരുമെന്നാണ് കണക്കാക്കുന്നത്. കാണാതായവരില്‍ 31 പേര്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളാണ്.

വെള്ളപ്പൊക്കത്തില്‍ ഇവരുടെ ക്യാംപ് പൂര്‍ണമായും ഒഴുകിപ്പോയിരുന്നു.ലേ എയര്‍സ്ട്രിപ്പിലെ റണ്‍വേയില്‍ നിന്ന് നാശാവശിഷ്ടങ്ങള്‍ പൂര്‍ണമായും രക്ഷാപ്രവര്‍ത്തകര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് വ്യോമഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സ്ഥലത്ത് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം വ്യോമനിരീക്ഷണം നടത്തി.