Categories

ആ­സാ­ദി­ന്റെ കൊ­ല­: അ­ന്വേഷ­ണം ആ­വ­ശ്യ­മാ­ണെ­ന്ന് ബം­ഗാള്‍ മ­ന്ത്രി­യും

കൊല്‍ക്ക­ത്ത: ആ­സാ­ദി­ന്റെ കൊ­ല­പാ­ത­ക­ത്തില്‍ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന മമ­താ ബാ­നര്‍­ജി­യു­ടെ ആ­വശ്യം പ്രതി­രോ­ധി­ക്കാന്‍ ശ്ര­മി­ക്കു­ന്ന സി പി ഐ എ­മ്മി­ന് ത­ല­വേ­ദ­ന സൃ­ഷ്ടി­ക്കു­ക­യാ­ണ് പ­ശ്ചി­മ­ബം­ഗാള്‍ പൊ­തു­മ­രാമ­ത്ത് മന്ത്രി ക്ഷി­തി ഗോ­സ്വാമി. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്ത­ണ­മെ­ന്നാ­ണ് ആര്‍ എ­സ് പി നേ­താവാ­യ മന്ത്രി ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

‘ ചര്‍­ച്ച­കള്‍­ക്കാ­യി ക്ഷ­ണി­ച്ചു­വ­രുത്തി­യ ശേ­ഷ­മാ­ണ് ആ­സാ­ദി­നെ കൊ­ല­പ്പെ­ടു­ത്തി­യ­ത്. ആ­സൂ­ത്രി­തമാ­യ നീ­ക്കം ഇ­തി­നു­പി­ന്നില്‍ ന­ട­ന്നു­വെ­ന്ന ആ­രോപ­ണം ശ­ക്ത­മാ­ണ്. ഈ ആ­രോ­പ­ണ­ത്തില്‍ സ­ത്യ­മുണ്ടോ എ­ന്ന് പരി­ശോ­ധി­ക്കാന്‍ അ­ന്വേഷ­ണം ആ­വ­ശ്യ­മാ­ണ്’ -ഗോ­സ്വാമി പ­റ­ഞ്ഞു.

ആ­സാ­ദി­ന്റെ കൊ­ല­പാ­ത­ക­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം വേ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പാര്‍­ല­മെന്റി­ന­ക­ത്തും പു­റത്തും പ്ര­ക്ഷോ­ഭം ന­ട­ത്തു­ക­യാ­ണ് മമ­ത. ലാല്‍ഗ­ഢ് റാ­ലി­വി­വാ­ദവും മ­റ്റു­മാ­യി മ­മത­യെ പ്രതി­രോ­ധി­ക്കാന്‍ ശ്ര­മി­ക്കു­മ്പോ­ഴാ­ണ് പാര്‍­ട്ടി­യു­ടെ ശ­ക്തി­കേ­ന്ദ്രമാ­യ ബം­ഗാ­ളില്‍ നിന്നും വി­മ­ത­സ്വ­ര­മു­യര്‍­ന്നി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.