athirappalliതിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. ഈ മാസം 2നാണ് കത്തയച്ചത്.

പദ്ധതിക്കുള്ള അന്തിമാനുമതി ഇനിയും വൈകരുതെന്നാണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകേണ്ടത് അത്യാവശ്യമാണ്. പദ്ധതി അനുവദിക്കുന്നില്ലെങ്കില്‍ കേന്ദ്രം കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

അതിരപ്പിള്ളി പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം മൂന്ന് തവണ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശത്തെ താമസക്കാരുടേയും, പരിസ്ഥിതി പ്രവര്‍ത്തകരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് അന്തിമ അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം മടിച്ചു. ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തിനും, പരിസ്ഥിതിക്കും യാതൊരു കോട്ടവും തട്ടാതെ പദ്ധതി നടപ്പാക്കും. ആദിവാസികളുടെ ജീവിതത്തിന് ഇത് യാതൊരു തരത്തിലും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും കെ.എസ്.ഇ.ബി കത്തിലൂടെ ഉറപ്പുനല്‍കി.