തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഒരു യൂനിറ്റിന് 46 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന് കെ എസ് ഇ ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനവ് പരിഗണിച്ചാണ് സര്‍ച്ചാര്‍ജെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോര്‍ഡിന്റെ സാമ്പത്തിക നഷ്ടം ഉടന്‍ കുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്ന ബോര്‍ഡിന്റെ ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ തള്ളുകയായിരുന്നു. ബോര്‍ഡ് ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ വൈദ്യുതി ചാര്‍ജ് ഉയരും.