എഡിറ്റര്‍
എഡിറ്റര്‍
വടക്കന്‍ ജില്ലകളില്‍ ഒരുമാസം പകല്‍ വൈദ്യുതി നിയന്ത്രണം
എഡിറ്റര്‍
Monday 28th January 2013 2:36pm

തിരുവനന്തപുരം: ഇനിയുള്ള ഒരുമാസം വടക്കന്‍ ജില്ലകളില്‍ പകല്‍ വൈദ്യുതി പാഴ്കിനാവ്. തൃശൂര്‍ മുതലുള്ള ജില്ലകളിലാണ് ഇന്നുമുതല്‍ ഒരു മാസത്തേക്ക് പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Ads By Google

അടുത്തമാസം ഫെബ്രുവരി 27 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്ന് വരെയാണ് വൈദ്യുതി തടസ്സം. അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ലൈനുകള്‍ ഒരേസമയം ഓഫ് ചെയ്യുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം.

ഓരോ ലൈനിലും ഒന്നിടവിട്ട ദിവസങ്ങളിലായാണ് പണി നടക്കുക. മാടക്കത്തറ ഷോര്‍ണ്ണൂര്‍, മാടക്കത്തറ അരീക്കോട് ലൈനുകളിലാണ് പണി നടക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

ലോഡ് ഷെഡ്ഡിങ്, പവര്‍ ഹോളിഡേ എന്നിവയ്ക്ക് പുറമേയാണ് കെ.എസ്.ഇ.ബിയുടെ പുതിയ പ്രഹരം. പുതിയ നിയന്ത്രണം വരുന്നതോടെ വടക്കന്‍ കേരളത്തില്‍ വൈദ്യുതി കിട്ടാക്കനിയാകുമെന്ന് ഉറപ്പായി.

ഓരോ ലൈനിലും അറ്റകുറ്റപ്പണി പ്രത്യേകമായി നടത്താമെന്നിരിക്കേ ഒരുമിച്ച് പണി തുടങ്ങിയ നടപടിയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Advertisement