Categories

ഭൂരിപക്ഷ­ത്തിനു സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍­ത്ത­ണ­മെ­ന്ന് സഭ

cross-rwകൊച്ചി: എറണാകുളം മണ്ഡലത്തില്‍ ഭൂരിപക്ഷ സമു­ദായമായ ക്രൈ­സ്­ത­വര്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കെ സി ­ബി സി ഡെപ്യൂട്ടി സെക്രട്ടറിയും വക്­താ­വുമായ ഡോ സ്റ്റീഫന്‍ ആലത്തറ പ­റഞ്ഞു ഭൂ­രി­പ­ക്ഷ താ­ത്­പ­ര്യ­ത്തെ മാ­നി­ക്കാന്‍ രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക്ക് ഉ­ത്ത­ര­വാ­ദി­ത്വ­മു­ണ്ടെന്നും അ­ദ്ദേ­ഹം വി­ശ­ദീ­ക­രിച്ചു. ക്രൈസ്തവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ താല്പര്യത്തെ ഉള്‍ക്കൊ­ള്ളേണ്ടത് ജനാധിപത്യ മര്യാ­ദ­യണ്.

സഭയ്ക്ക് രാഷ്ട്രീയമില്ല എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടു തന്നെ സഭയുടെ ക്രിയാത്മകമായ സമീപനം ഈ രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ­റഞ്ഞു. ഇന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ ഒരിക്കലും പറയില്ല. സഭയുടെ സഹായം ആര്‍ക്കും ദോഷം ചെയ്തിട്ടില്ലെന്നും ഫാ.സ്റ്റീഫന്‍ ആല­ത്ത­റ അ­വ­കാ­ശ­പ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതില്‍ തങ്ങളുടെ നിലപാട് നിര്‍ണ്ണായകമായിരുന്നുവെന്ന സൂചനയും അദ്ദേഹം നല്‍കി.

അതേ സമയം ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. വിജയസാധ്യതയായിരിക്കണം മാന­ദ­ണ്ഡ­മെന്നും ലി­ജു ചൂ­ണ്ടി­ക്കാട്ടി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.