‘സാമി’ യുടെ ബോളിവുഡ് റീമേക്കില്‍ നായകന്‍ സഞ്ജയ് ദത്ത്. കോളിവുഡില്‍ പണം വാരിക്കൂട്ടിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രവികുമാര്‍ തന്നെയാണ് സാമിയെ ബോളിവുഡിലേക്ക് മാറ്റുന്നതും.

Ads By Google

വന്‍ വിജയം നേടിയ നിരവധി ചിത്രങ്ങള്‍ തന്റെ പേരിലുണ്ടായിട്ടും എന്തു കൊണ്ടാണ് സാമി തന്നെ റീമേക്കിന് തെരെഞ്ഞെടുത്തുവെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രേക്ഷകരിലുള്ളത്.

ഈ സിനിമയുടെ കോപ്പി റൈറ്റിനുള്ള അവകാശം മുമ്പു തന്നെ അവര്‍ക്കു ലഭിച്ചിട്ടുണ്ട്. സംവിധാനമൊരുക്കാന്‍ അവര്‍ തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും എല്ലാവരും പറഞ്ഞു അതു കൊണ്ടു ചെയ്യുന്നുവെന്നും രവി കുമാര്‍ പറഞ്ഞു.

കൊച്ചടിയനെ കുറിച്ചു ചോദിച്ചപ്പോള്‍ ഈ സിനിമ നല്ല നിലയിലാണ് പുറത്തു വന്നത്. ഈ ചിത്രത്തെ കുറിച്ചു രജനികാന്തും താനും വളരെ തൃപ്തനാണ്. സൗന്ദര്യ ഈ ചിത്രത്തിനായി വളരെ കഷ്ടപ്പെട്ടിട്ടുണ്ട്.

അവര്‍ക്ക് അതിനുള്ള പ്രതിഫലം കിട്ടുമെന്ന് എനിക്കുറപ്പാണ്. ഈ ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുകളില്‍ വമ്പന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്നും രവികുമാര്‍ പറഞ്ഞു.