Categories

മതവിശ്വാസം: പാര്‍ട്ടിയില്‍ സജീവ ചര്‍ച്ച വേണം

ks-manojന്യൂദല്‍ഹി: മതവിശ്വാസം സംബന്ധിച്ച് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ച വേണമെന്ന് സി പി ഐ എം വിട്ട മുന്‍ എം പി കെ എസ് മനോജ്. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷം കൊണ്ടാണ് താന്‍ സി പി ഐ എം അംഗത്വം രാജിവെച്ചത്. തന്റെ വിശ്വാസവും പാര്‍ട്ടി നയങ്ങളും തമ്മില്‍ ഒത്തു പോകുന്നില്ല. വിശ്വാസികളുടെ പാര്‍ട്ടി അംഗത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ച വേണം.

മതവിശ്വാസം സംബന്ധിച്ച് സി പി ഐ എം ഒളിച്ചു കളി അവസാനിപ്പിക്കണം. മതാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കരുതെന്ന സി പി ഐ എം തെറ്റുതിരുത്തല്‍ രേഖയിലെ നിര്‍ദേശം സി പി ഐ എമ്മിന്റെ ഭരണഘടനക്ക് വിരുദ്ധമാണ്. പള്ളിയില്‍ പോവുക, മത ചടങ്ങുകളില്‍ പങ്കെടുക്കുക തുടങ്ങിയ വിഷയങ്ങളില്‍ സി പി ഐ എം നിലപാട് വ്യക്തമാക്കണം.

സി പി ഐ എമ്മില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടിരിക്കയാണ്. പലപ്പോഴും സ്വന്തം അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ തുറന്നുപറയാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിഞ്ഞത്. പാര്‍ട്ടിയിലെ ആശയ സംഘര്‍ഷങ്ങള്‍ മനം മടുപ്പിച്ചിരുന്നു. അഭിപ്രായം പറഞ്ഞാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഗമാകുന്ന അവസ്ഥയായിരുന്നു.

2004 ലാണ് താന്‍ സി പി ഐ എമ്മുമായി ബന്ധം തുടങ്ങിയത്. പാവങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാടാണ് തന്നെ ആഘര്‍ഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പാവങ്ങളോടുള്ള നിലപാട് മാറി. പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടത്ര പരിഗണന പാര്‍ട്ടി നല്‍കുന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിനും പാര്‍ട്ടി അവസരം നല്‍കുന്നില്ല. പാര്‍ട്ടി സഖാക്കള്‍ അഭിപ്രായം പറയാന്‍ വിമുഖത കാട്ടുകയാണ്. അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജീവിച്ച കഴിഞ്ഞ അഞ്ചുവര്‍ഷം ഒരു ദൈവവിളിയായി കണക്കാക്കുകയാണ്. ഇപ്പോള്‍ പിന്‍മടക്കത്തിന്റെ കാലമാണ്. ഭാവിയില്‍ എന്തുണ്ടാകുമെന്ന് പറയാനാവില്ല. സാമൂഹ്യപ്രവര്‍ത്തനം തുടരും. വെറുതെ ഇരിക്കില്ല. അദ്ദേഹം വ്യക്തമാക്കി.

തന്നെപ്പോലുള്ള അനവധി വിശ്വാസികള്‍ പാര്‍ട്ടിയിലുണ്ട്. ഇവരുടെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു കൂടിയാണ് താന്‍ രാജിവെക്കുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയന്ന് പാര്‍ട്ടി നേതൃത്വം മനസിലാക്കണം. തെറ്റുതിരുത്തല്‍ രേഖയില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം വന്ന തെറ്റുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തിരുത്തലെന്താണന്ന് പറഞ്ഞിട്ടില്ല. തെറ്റുതിരുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. അതുകൊണ്ട് സാമാന്യജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയെന്നും മനോജ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള