Categories

ഡോ. കെ എസ് മനോജ് സി പി ഐ എമ്മില്‍ നിന്ന് രാജിവെച്ചു

ks-manojആലപ്പുഴ: മുന്‍ ആലപ്പുഴ എം പി ഡോ. കെ എസ് മനോജ് സി പി ഐ എമ്മില്‍ നിന്നു രാജിവച്ചു. പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖ പ്രകാരം പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും മതവിശ്വാസികളായി തുടരുന്നത് പാടില്ലാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ അറിയിച്ചു. രാജിക്കത്ത് അദ്ദഹം തുമ്പോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ എസ് റോബര്‍ട്ടിന്റെ പേരില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഫാക്‌സ് ചെയ്യുകയായിരുന്നു. കത്തിന്റെ പകര്‍പ്പ് ജില്ലാ സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസം പാടില്ലെന്ന തെറ്റുതിരുത്തല്‍ രേഖയിലെ പരാമര്‍ശം പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശിക്കാത്തതും ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധവുമാണെന്ന് രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭാരത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഈ നിര്‍ദേശം പാര്‍ട്ടി പുനപരിശോധിക്കണം. എന്റെ വിശ്വാസം പാലിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്റെ പ്രാഥമികാംഗത്വവും തുമ്പോളി ലോക്കല്‍ കമ്മിറ്റിയംഗത്വവും ഞാന്‍ രാജി വെക്കുന്നു- രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കുറച്ചു കാലമായി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന അദ്ദേഹം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ്. 2004ല്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ ആലപ്പുഴയില്‍ പരാജയപ്പെടുത്തിയാണ് കെ എസ് മനോജ് എം പിയായത്. 2009ല്‍ കെ സി വേണുഗോപാലിനോട് പരാജയപ്പെടുത്തിയിരുന്നു.

നല്ല മതവിശ്വാസിയായ ആള്‍ ഒരു നല്ല പാര്‍ട്ടിക്കാരനായിരിക്കുമെന്ന് മനോജ് പറഞ്ഞു. യഥാര്‍ഥ മതവിശ്വാസികളായ പലരും പാര്‍ട്ടിയില്‍ പ്രവര്‍ത്തകരായുണ്ട്. മനസ്സാക്ഷിയെ വഞ്ചിച്ചാണ് പലരും പാര്‍ട്ടി അംഗത്വം തുടരുന്നത്. ഭൂരിപക്ഷം പേരും രഹസ്യമായി മതാനുഷുാനങ്ങള്‍ പാലിക്കുന്നു. ഇത് ആത്മവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. എം പിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡോ കെ എസ് മനോജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നാമനിര്‍ദ്ദേശപത്രിക നല്‍കിയ സമയങ്ങളിലും സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു.

കേരള ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയോസിസ് പ്രസിഡന്റ് എന്ന നിലയിലാണ് ഡോ. മനോജ് പൊതുരംഗത്തെത്തുന്നത്. കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റുായി പ്രവര്‍ത്തിച്ചരുന്നു. .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.