Administrator
Administrator
‘മനോജിന്റെ രാജിയെക്കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിക്കട്ടെ’
Administrator
Sunday 10th January 2010 5:59pm

cpim
ആലപ്പുഴ: കെ എസ് മനോജ് സി പി ഐ എമ്മില്‍ നിന്ന് രാജിവെച്ചതിനെക്കുറിച്ച് സി പി ഐ എം സംസ്ഥാന നേതൃത്വം പ്രതികരിക്കട്ടെയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് മുന്നില്‍ മനോജ് വിഷയം എത്തിയെങ്കിലും പ്രശ്‌നം സംസ്ഥാന നേതൃത്വത്തിന് വിട്ട് കൊടുക്കുകയായിരുന്നു. സെക്രട്ടേറിയേറ്റ് യോഗം അവസാനിച്ചു.

കെ എസ് മനോജ് വിഷയം സെക്രട്ടറിയേററില്‍ ചര്‍ച്ച ചെയ്യണമെന്ന് ചില അംഗങ്ങള്‍ വാദിച്ചെങ്കിലും ഭൂരിഭാഗവും എതിര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോ.കെ എസ് മനോജ് തന്റെ രാജി തുമ്പോളി ലോക്കല്‍ കമ്മിററി സെക്രട്ടറി ആര്‍ എസ് റോബര്‍ട്ടിന് അയച്ചു കൊടുത്. രാജിയുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചതെങ്കിലും അംഗങ്ങളുടെ അഭിപ്രായം നോക്കി ചര്‍ച്ചക്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

Advertisement