എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാവര്‍ക്കും അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപ, ചെയ്യേണ്ടത് ഇത്ര മാത്രം’; പുതിയ ‘ഓഫറു’മായി കെ.ആര്‍.കെ വീണ്ടും; മോദിയുടേത് പോലുള്ള ‘തള്ള്’ മാത്രമെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 20th May 2017 8:14pm

കോഴിക്കോട്: മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമെല്ലാം വളരെ മോശമായി അധിക്ഷേപിച്ചതിലൂടെയാണ് മലയാളികള്‍ക്കിടയിലേക്ക് കെ.ആര്‍.കെ എന്ന പേര് കടന്നുവരുന്നത്. മുന്നും പിന്നും നോക്കാതെ പ്രമുഖതാരങ്ങളെ അധിക്ഷേപിച്ചുകൊണ്ടാണ് കെ.ആര്‍.കെ എന്ന കമാല്‍ ആര്‍. ഖാന്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുന്നത്. കടുത്ത തെറിവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലും ‘അജയ്യനായി’ മുന്നോട്ട് പോകുകയാണ് കെ.ആര്‍.കെ.


Also Read: ‘നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍’; തന്റെ പഴയ കവിത ഓര്‍മ്മിപ്പിച്ച് ജി. സുധാകരന്‍; ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്നും മന്ത്രി


ഇപ്പോഴിതാ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് കെ.ആര്‍.കെ. ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപ വീതം ഇട്ട് തരുമെന്നാണ് അദ്ദേഹത്തിന്റെ ഓഫര്‍. എന്നാല്‍ ഇത് വെറുതേയങ്ങ് തരില്ല. അതിനായി ചെറിയൊരു കാര്യം ചെയ്യണം.


In Case You Missed: സാക്കിര്‍ നായിക്കിന് സല്‍മാന്‍ രാജാവ് സൗദി പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ട്


കെ ആര്‍.കെയെ ട്വിറ്ററില്‍ ഫോളോ ചെയ്യുക എന്നതാണ് ആ നിസാര കാര്യം. ഈ മാസം 31-നുള്ളില്‍ തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടില്‍ 5 ലക്ഷം രൂപ വീതം നിക്ഷേപിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം കെ.ആര്‍.കെ തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും അറിയിച്ചത്.


Don’t Miss: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സുരക്ഷിതയായിരിക്കും; ഇന്ത്യന്‍ ശിക്ഷാനിയമം അവളെ സംരക്ഷിക്കുന്നത് ഇങ്ങനെ


എന്നാല്‍ കടുത്ത പരിഹാസത്തോടെയാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കെ.ആര്‍.കെയെ വരവേറ്റത്. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നരേന്ദ്രമോദി പറഞ്ഞത് പോലെയുള്ള വെറും ‘തള്ള്’ മാത്രമാണ് ഇതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്തായാലും തന്റെ വാഗ്ദാനം കെ.ആര്‍.കെ പാലിക്കുമോ അതോ മോദിയെ പോലെ പറ്റിക്കുമോ എന്നറിയാനായി നമുക്കും കാത്തിരിക്കാം!

കെ.ആര്‍.കെയുടെ ട്വീറ്റ്:


കെ.ആര്‍.കെയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Advertisement