എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി 2 അശ്ലീല ചിത്രം; കാര്‍ട്ടൂണ്‍ കാണേണ്ടവര്‍ക്ക് തിയേറ്ററില്‍ പോകാം; രാജമൗലി ജനങ്ങളെ മണ്ടന്മാരാക്കിയെന്നും കെ.ആര്‍.കെ
എഡിറ്റര്‍
Friday 28th April 2017 1:06pm

മുംബൈ: മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് പരിഹസിച്ചതിലൂടെയാണ് കെ.ആര്‍.കെയെന്ന നടനെ കുറിച്ച് മിക്കവരും അറിയുന്നത്. മോഹന്‍ലാലിനെ കളിയാക്കിയതിന്റെ പേരില്‍ ആരാധകര്‍ കെ.ആര്‍.കെയ്ക്ക് പൊങ്കാലയിടുകയും ചെയ്തിരുന്നു.

എന്നാല്‍ മോഹന്‍ലാലിന് പിന്നാലെ ബാഹുബലി സംവിധായകനായ എസ് എസ് രാജമൗലിയെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.ആര്‍.കെ.

പുതിയ ചിത്രം ബാഹുബലി 2 അശ്ലീലമാണെന്നാണ് കെ.ആര്‍.കെ ട്വീറ്റ് ചെയ്തത്. താന്‍ തിയറ്ററില്‍ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരില്‍ പുറത്തിറക്കിയ കാര്‍ട്ടൂണ്‍ കാണാനല്ലെന്നും കെ ആര്‍ കെ ട്വീറ്റ് ചെയ്തു.


Dont Miss പുലിമുരുകനാണോ സഖാവാണോ ഇഷ്ടപ്പെട്ടത്; ചോദ്യത്തിന് പിണറായിയുടെ കിടിലന്‍ മറുപടി 


ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാര്‍ഡ് കൊടുക്കണമെന്നും കെ ആര്‍ കെ ട്വീറ്റില്‍ പറയുന്നു.

ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ പത്ത് ശതമാനം പുതിയ സിനിമയില്‍ എത്തിക്കാന്‍ രാജമൗലിക്ക് സാധിച്ചില്ല. പാര്‍ട്ട് 1 ന്റെ പേര് പറഞ്ഞ് ജനങ്ങളെ മണ്ടന്‍മാരാക്കുകയായിരുന്നു രാജമൗലിയെന്നും കെ.ആര്‍.കെ പറയുന്നു.

കെആര്‍കെയുടെ ട്വീറ്റിന് താഴെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാല്‍ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.

Advertisement