Categories

‘ നിനക്ക് ഈ കിട്ടിയതൊന്നും മതിയായില്ലേടാ…’; മോഹന്‍ലാലിനെ ജോക്കറെന്നു വിളിച്ച് വീണ്ടും കെ.ആര്‍.കെ; പൊങ്കാലക്കാലം അവസാനിപ്പിക്കാതെ ആരാധകരുടെ തെറിയഭിഷേകം


മുംബൈ: കിട്ടിയതൊന്നും മതിയാകാതെ മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് കമാല്‍ ആര്‍ ഖാന്‍. രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആര്‍കെ പറയുന്നു. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെആര്‍കെ ട്വീറ്റ് ചെയ്യുന്നു.

]related1 p=’left’]രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത് കെ.ആര്‍.കെ പറയുന്നു.

‘നിങ്ങള്‍ ഛോട്ടാ ഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല കെ.ആര്‍.കെ അഭിപ്രായപ്പെടുന്നു. കെ.ആര്‍.കെയുടെ പുതിയ ട്വീറ്റുകള്‍ക്കും മോഹന്‍ലാല്‍ ആരാധകരുടെ വക നല്ല പൊങ്കാലയാണ് കിട്ടി കൊണ്ടിരിക്കുന്നത്.


Also Read: ജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും യെച്ചൂരി


മോഹന്‍ലാലിനെ ഭീമനാക്കി മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ ട്വീറ്റ് ചെയ്തിരുന്നു. മോഹന്‍ലാല്‍ സാറിനെകണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍െക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിച്ചു.

കെ.ആര്‍.കെയുടെ ട്വീറ്റിന് താഴെ അസഭ്യവര്‍ഷവും പരിഹാസവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തി. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആര്‍കെയ്ക്കു നേരെ ആക്രമണം നടത്തുകയാണ് ആരാധകര്‍.

Tagged with: |