എഡിറ്റര്‍
എഡിറ്റര്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിടുന്നു
എഡിറ്റര്‍
Saturday 15th June 2013 7:57pm

ronaldo

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരവും, റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു.

റയല്‍ മാഡ്രിഡുമായി ഉണ്ടാക്കിയ കരാര്‍ പുതുക്കില്ലെന്നാണ് ക്രിസ്റ്റിയാനോ സൂചിപ്പിക്കുന്നത്.

Ads By Google

2015 വരെ റയലു മായി റൊണാള്‍ഡോ കരാറൊപ്പിട്ടിട്ടുണ്ട്  എന്നാല്‍ 2015 വരെ റയലില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് റെണാള്‍ഡോ വ്യക്തമാക്കുന്നത്.

റയലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബുകളായ പാരീസ് സെന്റ് ജെര്‍മന്‍, മൊണാക്കോ എന്നീ ക്ലബ്ബുകളില്‍ കളിക്കാന്‍ റൊണാള്‍ഡോയെ ക്ലബ്ബ് അധികൃതര്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രീമിയര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

നേരത്തേ പലതവണ ക്രിസ്റ്റ്യാനോ ടീം വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്നൊക്കെ റയല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

Advertisement