എഡിറ്റര്‍
എഡിറ്റര്‍
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: രണ്ടുദിവസത്തിനകം അറസ്റ്റ്
എഡിറ്റര്‍
Saturday 2nd November 2013 3:14pm

p.-krishna-pilla

തിരുവനന്തപുരം: ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് ഐ.ജി കെ.പത്മകുമാര്‍.

പുറത്ത് നിന്നുള്ളവരല്ല അക്രമത്തിന് പിന്നിലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. എറണാകുളം റേഞ്ച് ഐ.ജി പത്മകുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

രണ്ട് മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച 25,00 ഓളം ഫോണ്‍ വിശദാംശങ്ങളില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കെ.പത്മകുമാര്‍ പറഞ്ഞു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശയപ്പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടു മാത്രം മതി അറസ്‌റ്റെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

വലതുപക്ഷത്തിനൊപ്പം ഇടതുപക്ഷത്തെയും ചില യുവനേതാക്കളുടെ മൊബൈല്‍ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ചില രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നുണ്ട്.

Advertisement