Categories

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ നുണപരിശോധന

p.-krishna-pilla

ആലപ്പുഴ:  കണ്ണാര്‍കാട്ട് പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പോലീസ് നുണ പരിശോധന നടത്തുന്നു.

മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നിലവിലെ ഡി.വൈ.എഫ്.ഐ ഏരിയ ജോയന്റ് സെക്രട്ടറി ലതീഷ് ബി ചന്ദ്രന്‍, മുഹമ്മയിലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അനൂര്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാഞ്ഞതിനെതുടര്‍ന്നാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനം.

ഇതിനായി പൊലീസ് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.

കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട ദിവസം പുലര്‍ച്ച ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ഇരുവരും തമ്മില്‍ ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു.

ഇരുവരെയും ഒന്നിലേറെ തവണ ചോദ്യം ചെയതെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചത്.

ഇതേതുടര്‍ന്നാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലേക്ക് ഐജി കെ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എത്തിയത്.

പി. കൃഷ്ണപിള്ള അന്ത്യകാലത്ത് താമസിച്ചിരുന്ന വീടാണ് കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീയിട്ട് നശിപ്പിച്ചത്. വീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്ര സ്മാരകമായി സൂക്ഷിച്ചു വരികയായിരുന്നു.

സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില