എഡിറ്റര്‍
എഡിറ്റര്‍
കൃഷ്ണന്‍കുട്ടിയേയും, പ്രേംനാഥിനെയും സോഷ്യലിസ്റ്റ് ജനത പുറത്താക്കി
എഡിറ്റര്‍
Monday 17th June 2013 5:02pm

krishnan-kuty-and-premnadh

പാലക്കാട്: സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്ന കെ കൃഷ്ണന്‍ കുട്ടിയേയും, മുതിര്‍ന്ന നേതാവ് എം.കെ പ്രേംനാഥിനേയും സേഷ്യലിസ്റ്റ് ജനതയില്‍ നിന്ന് പുറത്താക്കി.  സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു കെ കൃഷ്ണന്‍കുട്ടി.
Ads By Google

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് നേതാക്കളെ പുറത്താക്കിയത്. പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് എ. ഭാസ്‌കരനെ താല്‍ക്കാലിക കണ്‍വീനറായി നിയമിക്കാനും കമ്മിറ്റി തീരുമാനിച്ചു.

അടുത്തിടെ പാര്‍ട്ടിയുമായി അകന്നു കഴിഞ്ഞിരുന്ന കൃഷ്ണന്‍കുട്ടി ജനതാദള്‍ സെക്കുലറുമായി അടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇടതുപക്ഷത്തുള്ള ജനതാദള്‍ സെക്കുലര്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വീരേന്ദ്ര കുമാറിന്റെ അപ്രമാദിത്വത്തിനെതിരേ പ്രതിഷേധിച്ചതാണ് കൃഷ്ണന്‍കുട്ടിക്ക് പാര്‍ട്ടിയില്‍നിന്നു പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

Advertisement