തിരുവനന്തപുരം: മുന്നണിയിലെത്തുമ്പോഴുണ്ടായിരുന്ന ധാരണ യു.ഡി.എഫ് തെറ്റിച്ചുവെന്ന് സോഷ്യലിസ്റ്റ് ജനതാ നേതാവ് കെ.കൃഷ്ണന്‍കുട്ടി. സോഷ്യലിസ്റ്റ് ജനത എല്‍.ഡി.എഫ് വിടുമ്പോഴുണ്ടായിരുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റൂര്‍ നല്‍കാമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയും സമ്മതിച്ചതാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് ധാര്‍മിക മര്യാദ കാണിച്ചോ എന്നതിനുത്തരം തിരഞ്ഞെടുപ്പിന് ശേഷം പറയാം.

മുതലാളി തൊഴിലാളിയോടെന്ന പോലെയാണ് കെ.അച്യുതന്‍ പെരുമാറുന്നത്. ഇതില്‍ പ്രതിഷേധിക്കാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു.