തിരുവനന്തപുരം: അധ്യാപകന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അധ്യാപകന്റെ ഭാര്യ ഗീത. ചാനലുകളോട് ടെലിഫോണില്‍ നടത്തിയ പ്രതികരണത്തിലാണ് ഗീത ഇക്കാര്യം വ്യക്തമാക്കിയത്.

അധ്യാപകന് നല്ല ബോധം വന്ന ശേഷമേ മൊഴിയെടുക്കാവൂ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. കൃത്യമായി കാര്യങ്ങള്‍ പറയാവുന്ന സ്ഥിതിയിലല്ല ഇപ്പോള്‍ കൃഷ്ണകുമാറെന്നും ഗീത പറഞ്ഞു. കേസിന്റെ വഴി തിരിച്ചുവിടാനാണ് ശ്രമം. പരസ്ത്രീബന്ധം ഉള്‍പ്പെടെയുള്ള കഥകളാണ് ഇതിനായി കെട്ടിച്ചമയ്ക്കുന്നത്.

Subscribe Us:

കൃഷ്ണകുമാറിനോട് താന്‍ കാര്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ തടസപ്പെടുത്തിയതായും ഗീത ആരോപിച്ചു.