എഡിറ്റര്‍
എഡിറ്റര്‍
ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ കൃഷ്ണ പൂനിയ ഫൈനലില്‍
എഡിറ്റര്‍
Saturday 4th August 2012 10:47am

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സ് വനിതാ വിഭാഗം ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ കൃഷ്ണ പൂനിയ ഫൈനലില്‍ കടന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ മത്സരിച്ച ഇന്ത്യയുടെ സീമ ആന്റിലിന് യോഗ്യത നേടാന്‍ സാധിച്ചില്ല.

രണ്ടാം ശ്രമത്തില്‍ 63.54 മീറ്റര്‍ എറിഞ്ഞാണ് കൃഷ്ണ ഫൈനലിന് യോഗ്യത നേടിയത്. ഫൈനല്‍ യോഗ്യത ഉറപ്പായതോടെ മൂന്നാം ശ്രമത്തിന് കൃഷ്ണ തുനിഞ്ഞില്ല. ഫൈനലിലേക്ക് യോഗ്യത 12 പേര്‍ക്കായിരുന്നു. ഇതില്‍ എട്ടാം സ്ഥാനമാണ് പൂനിയക്ക് ലഭിച്ചത്.

Ads By Google

64.78 ആണ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. യോഗ്യത റൗണ്ടില്‍ സീമ ആന്റില്‍ 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അതേസമയം ഒളിമ്പിക്‌സ് ടെന്നിസ് പുരുഷ വിഭാഗം ഫൈനലില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡററും ബ്രിട്ടന്റെ ആന്റി മുറയും ഏറ്റുമുട്ടും.

സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദെല്‍ പോര്‍ട്ടോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് കലാശകളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 4-6, 7-6 , 7-5, 19-17. നാലു മണിക്കൂറും 26 മിനിറ്റും നീണ്ട മത്സരത്തില്‍ ഫെഡറര്‍ക്ക് കനത്ത വെല്ലുവിളിയാണ് ദെല്‍ പോര്‍ട്ടോ ഉയര്‍ത്തിയത്.

രണ്ടാം സെമിയില്‍ ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ആന്റി മുറെ ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്‌കോര്‍: 7-5, 7-5. ഞായറാഴ്ചയാണ് ഫെഡറര്‍-മുറെ ഫൈനല്‍.

Advertisement