Categories

വീണ്ടും വെടി: ഇന്ത്യയുടെ സ്വര്‍ണനേട്ടം 31

ന്യൂദല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അധീശത്വം തുടരുന്നു. 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹിന സിദ്ധു-അനുരാജ് സിംഗ് സഖ്യമാണ് ഇന്ത്യയുടെ 31 ാം സ്വര്‍ണം കണ്ടെത്തിയത്. ഗെയിംസ് അത്‌ലറ്റിക്‌സ് ഇനത്തില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ഇന്ത്യ ആദ്യ സ്വര്‍ണം നേടിയിരുന്നു. . കൃഷ്ണ പൂനിയ എന്ന രാജസ്ഥാനി പെണ്‍കുട്ടിയാണ് ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചത്. 61.51 മീറ്ററാണ് കൃഷ്ണ എറിഞ്ഞിട്ടത്.
ആദ്യ ശ്രമത്തില്‍ തന്നെ 61.51 മീറ്റര്‍ എറിഞ്ഞ കൃഷ്ണയുടെ മൂന്ന് ത്രോകള്‍ ഫൗളായെങ്കിലും സ്വര്‍ണം കൈപ്പിടിയിലൊതുക്കി. മില്‍ഖാസിങിന് ശേഷം അമ്പതാണ്ട് കഴിഞ്ഞാണ് അത്‌ലറ്റിക്‌സ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

അതേസമയം 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ടിന്റുലൂക്കക്ക് മെഡലില്ല. മത്സരത്തിന്റെ തുടക്കത്തില്‍ മുന്നില്‍ ഓടിയെത്തിയെങ്കിലും ഫിനിഷിങ്ങില്‍ ടിന്റുവിനെ മറികടന്ന് മറ്റ് താരങ്ങള്‍ മുന്നേറുകയായിരുന്നു. ആദ്യ 500 മീറ്ററില്‍ അമിത വേഗതയില്‍ ഓടിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് ടിന്റുവിന്റെ പരിശീലക പി.ടി ഉഷ പറഞ്ഞു. കെനിയയുടെ നാന്‍സി ലാംഗ്വറ്റാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ടിന്റു ആറാമതായാണ് ഓടിയെത്തിയത്.

ഈയിനത്തില്‍ വെള്ളി ഹര്‍വന്ത് കൗറിനും വെങ്കലം സീമ അന്റിലിനുമാണ്. രാജസ്ഥാനിലെ ചുരു ജില്ലയില്‍ നിന്നുള്ള കൃഷ്ണ പൂനിയ റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. 61.53 മീറ്ററാണ് കരിയറില്‍ കൃഷ്ണയുടെ ഏറ്റവും മികച്ച ദൂരം.

വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയവുമായി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. 3:32.52 സെക്കന്‍ഡിലാണ് ഇന്ത്യന്‍ ടീം ഒന്നാമതായി ഓടിയെത്തിയത്.

1958 ല്‍ ബ്രിട്ടനില്‍ നടന്ന ഗെയിംസില്‍ മില്‍ഖാ സിംഗാണ് അവസാനം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നത്. അതിന് ശേഷം ഇന്ത്യ ഏറെക്കാലം അത്‌ലറ്റിക്‌സ് ഇനത്തില്‍ പങ്കെടുത്തിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.