Categories

കൂഷ്ണപൂനിയക്ക് ഒളിപിക്‌സ് യോഗ്യത

അമേരിക്ക: ട്രാക്ക ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യയില്‍ നിന്ന് ആറാമതൊരാള്‍ കൂടി അടുത്ത വര്‍ഷം നടക്കുന്ന ലണ്ടന്‍ ഒളിപിക്‌സിന് യോഗ്യത നേടി. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൃഷ്ണ പൂനിയയാണ് ലണ്ടനിലേക്ക് ആറാമതായി ടിക്കറ്റുറപ്പിച്ചത്.

അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ നടന്ന ഫ്‌ലിങ് ത്രോ മീറ്റില്‍ 61.12 മീറ്റര്‍ ദൂരത്തേക്ക ഡിസ്‌ക്കസ് പായിച്ചാണ് പൂനിയ ലണ്ടന്‍ ഒളിപിക്‌സിന് യോഗ്യത നേടിയത്. 59.50 മീറ്ററാണ് ഒളിമ്പിക് ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ മാര്‍ക്ക്. സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ ഇന്ത്യന്‍ താരത്തിനു തന്നെയാണ് മീറ്റിലെ സ്വര്‍ണവും

ഇതോടെ പൂനിയ അടക്കം ആറുപേര്‍ അത്‌ലറ്റിക്‌സില്‍ നിന്ന ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി. പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ ഓംപ്രകാശ് കര്‍ഹാന ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ 20 കി.മീ നടത്തത്തില്‍ ഗുര്‍മീത് സിങ്ങ് വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക ട്രിപ്പിള്‍ ജമ്പില്‍ മയൂഖ ജോണി എന്നിവരാണ് നേരത്തെ ഒളിപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ അത്‌ലറ്റുകള്‍.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 61.51 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയശേഷം കാല്‍മുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂണിയക്ക് പിന്നീട് മികച്ച ഫോമിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതയായ ശേഷം പൂനിയ ഒരാഴ്ചക്കിടെ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. കഴിഞ്ഞദിവസം നടന്ന ഹാര്‍വെസ്റ്റ് ത്രോ മീറ്റില്‍ 59.39 മീറ്റര്‍ എറിഞ്ഞ് പൂനിയ സ്വര്‍ണം നേടിയിരുന്നു.

ഫ്‌ലിങ് മീറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച പൂണിയ, നാല് തവണ 60 മീറ്ററിനുമേല്‍ ദൂരം കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം 61 മീറ്റര്‍ പിന്നിട്ടു. പോര്‍ട്ട്‌ലന്‍ഡിലെ ഒറിഗോണിലുള്ള കണ്‍കോഡിയ സര്‍വകലാശാലയിലെ ത്രോസ് സെന്ററില്‍ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ മാക് വില്‍ക്കിന്‍സിനുകീഴിലാണ് പൂനിയ പരിശീലിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.