ഇസ്‌ലാമാബാദ്: ഇന്തോ-പാക് ഉപയക്ഷി ചര്‍ച്ച പാതിസ്താനിലെ ഇസ്‌ലാമാബാദില്‍ തുടങ്ങി. പാക് വിദേശകാര്യമന്ത്രാലയത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും തമ്മിലാണ് ചര്‍ച്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയായണ് ചര്‍ച്ചകൊണ്ട് ലക്ഷ്യമിടുന്നത്.
ഹെഡലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുംബൈ ആക്രമണത്തില്‍ പങ്കാളിയായവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കാനും ഇന്ത്യ പാകിസ്താനോടാവശ്യപ്പെടും. രാജ്യത്തിനെതിരേയുള്ള തെളിവുകള്‍ ഇനിയും പാകിസ്താന്‍ വിസ്മരിക്കരുതെന്നാണ് ഇന്ത്യയുടെ ആവശ്യം.

എന്നിരുന്നാലും ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മന്ത്ര എസ് എം കൃഷ്ണ പറഞ്ഞു.