കൊച്ചി: ആരൊക്കെ എതിര്‍ത്താലും വിമന്‍സ് കോഡ് ബില്ലുമായി മുന്നോട്ടുപോകുമെന്ന് വി.ആര്‍.കൃഷ്ണയ്യര്‍ വ്യക്തമാക്കി. കൃഷ്ണയ്യര്‍ ചെയര്‍മാനായി സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്ലിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു നിയമപരിഷ്‌കരണ സമിതി അധ്യക്ഷനായ കൃഷ്ണയ്യര്‍.

കൂടുതല്‍ കുട്ടികള്‍ വേണമെന്ന സഭയുടെ നിലപാട് രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് എതിരാണ്. ബില്ലിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരാള്‍ എന്തു പറഞ്ഞാലും ആയിരം പേര്‍ തന്റെ കൂടെയുണ്ടെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe Us:

സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമായി കണക്കാക്കണമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടിനെതിരെ മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.