കൊച്ചി : സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള വഴക്ക് കേരളത്തിന് അപമാനകരമാണെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ഉന്നതശ്രേണിയിലെ രണ്ടു വ്യക്തികള്‍ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴീക്കോട് തന്റെ അടുത്ത സുഹൃത്താണെന്നും മോഹന്‍ലാലുമായി വ്യക്തിപരമായി പരിചയമില്ലെങ്കിലും അദ്ദേഹം വലിയ നടനാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

പ്രായമുള്ളയാള്‍ എന്ന നിലയില്‍ അഴീക്കോടിനെ മോഹന്‍ലാല്‍ ബഹുമാനിക്കണമായിരുന്നു. സാംസ്‌കാരിക നായകരുടെ കോലം കത്തിക്കുന്നവര്‍ക്കെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

Subscribe Us: