എഡിറ്റര്‍
എഡിറ്റര്‍
‘കൃപ’ മുരളി പുള്ളിക്കണക്കിന് യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Monday 15th May 2017 4:19pm

റിയാദ് :മുപ്പതു വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി. മുരളീധരന്‍ പുള്ളികണക്കിനു പ്രാദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷന്‍ കൃപ യാത്രയയപ്പ് നല്‍കി.

നിലവില്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന അംഗവും ഹെയ്സ് ഗോള്‍ഡന്‍ സ്റ്റാര്‍ കമ്പനി ജീവനക്കാരനായിരുന്നു. വൈസ് പ്രസിഡന്റ് എം. ജെ നിസാര്‍ ചേരാവള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉപദേശക സമിതി അംഗം മഹ്മൂദ് പുത്തന്‍തറയില്‍ മുരളീധരന് ഉപഹാരം നല്‍കി.

സത്താര്‍ കായംകുളം, അനി അസീസ്, കെ ശിവരാജന്‍ കെ ജെ റഷീദ്,ബഷീര്‍ കുറ്റിക്കാട്, സത്താര്‍ രാമക്കാട്, ശംസുദിന്‍ വടക്കേത്തലക്കല്‍, ഈരിക്കല്‍ കുഞ്, ചേരാവള്ളി ഷിബു,അനി, അബ്ദുല്‍ വാഹിദ്, ബഷീര്‍ ചൂനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി സലിം പള്ളിയില്‍ സ്വാഗതവും ട്രഷറര്‍ സുന്ദരന്‍ പെരുങ്ങാല നന്ദിയും പറഞ്ഞു.മുരളിധരന്‍ തന്റെ പ്രവാസത്തിന്റെ അനുഭവങ്ങള്‍ കൃപ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയും യാത്രയപ്പിനു നന്ദി പറയുകയും ചെയ്തു.

Advertisement